Wednesday, 28 March 2018

ജീവിതമാ നന്മതിന്മ

നീ അറിയുന്നില്ല നിന്റെ ഉള്ളിലെ തീനാളങ്ങളും
നിൻ നന്മതൻ വെളിച്ചവും.
അതറിയുന്നതോ ഈ മുഴു ജീവിതത്തിലെ അന്തിമ താളുകൾ മറിച്ചു നാം നോക്കവേ
എവിടെയും ശൂന്യത മാത്രം.

അറിയുന്നു നിന്നിലെ പ്രേതീക്ഷകളെ സ്വപ്നങ്ങളെ നിന്നെ തടയുന്ന ചങ്ങലകളാം
ബന്ധനങ്ങളെ.തടയുന്നു നിന്നിലെ പറക്കാൻ കൊതിക്കുന്ന സ്വപ്നചിറകുകളെ.

നീ അറിയാതിടറുന്ന നിൻ കാൽപദങ്ങളെ
തളരാതെ കാക്കുമീ ഭൂമിതൻ സ്നേഹസ്പർശം
ആർക്കുവേണ്ടി യാതന സഹിച്ചിടുന്നു നീ.
ഇടറുന്ന നെഞ്ചുമായി വേദന കടിച്ചമർത്തി
ഉള്ളിലെ നീറ്റലിൽ പുഞ്ചിരി തൂകിനീ
നിൻ ഉള്ളിൽ പിടയുന്ന സ്വപ്നകൂമ്പാരങ്ങൾക്കുമേൽ.

മൂകമാം ഹൃദയത്തിൽ ഒരുനുള്ള് വെട്ടം വരുന്നതും കാത്തുനീ.
നന്മവസന്തമേ നിനക്കു സ്വാഗതം.
ഉള്ളിലെ ആത്മനിസ്വാർത്ഥത്തിൻ മതിലുകൾ.
നെഞ്ചിടിപ്പുകൾ നിലക്കുന്ന നേരത്തോ വൃദ
മനുഷ്യന്റെ ചിന്തകൾ പാഞ്ഞിടുന്നേ

തന്നിലെ നന്മയെ അറിയാതെ പോയിതാ. എങ്കിലും ഓർക്കുക മർത്യാ നീ നിന്നിലെ
നിന്നെ പാപകർമങ്ങൾ പെരുകിടിലും.
നിന്നിലെ പാപകർമത്തിനൊടുവിലെ കുറ്റബോധത്തിൻ വിഴിപ്പുകെട്ടിൽ.
എന്തിനു വേണ്ടി നീ ആർക്കു വേണ്ടി നീ
നിന്നിലെ നന്മയെ കൊന്നോടുക്കി.

സീരിയൽ

സ്ത്രീകൾക്കായി കാണുവാൻ ഉണ്ടൊരു സീരിയൽ
പുരുഷന്റെ സ്വസ്ഥത കേടാണ് സീരിയൽ
കുടുംബത്തിൻ പിളർപ്പിന് കാരണമാകുന്ന
സ്ത്രീയെ മയക്കുന്ന ക്യാൻസറാം സീരിയൽ.
വീടിന്റെ നാശത്തിൻ കാരണം സീരിയൽ.
കുടുംബ വഴക്കിനു. കുടുംബ തകർച്ചക്കും
കാരണമാകുന്ന നാശമാം സീരിയൽ.
സീരിയൽ കാണുമ്പോൾ കുടുംബം മറക്കുന്നു
കുട്ടികൾക്കുള്ളിൽ കുശുമ്പും വളർത്തുന്നു
കണ്ണീർ പൊഴിയിച്ചു സ്‌ത്രീയെ മയക്കുന്ന
സ്ത്രീത്വം എന്നൊരു കപടമാം നാടകം
സീരിയൽ കാണുന്ന സ്ത്രീകൾക്കും വേണ്ടിയാ ചൊല്ലുവാൻ ഉള്ളൊരു
ഉപദേശം ഒന്നുമേ നിങ്ങൾക്കുള്ളിലെ
നിങ്ങളെ തന്നെ ഇത് നാശത്തിലേക്കു
നയിച്ചീടുന്നേ. 

കൂട്ടുകാർ

കൂടെ നടക്കാനും കൂട്ടിനു പോരാനും
എന്തിനു പോന്നൊരു കൂട്ടുകാർ. 
കൂടെ ഇരിപ്പവർ   കൂടെ പിറപ്പവർ
ചങ്കു കരളുമായ്‌ കൂടെ നടന്നവർ. 
സ്നേഹ നിധിയാം എൻ  കൂട്ടുകാർ.
വാശിയും ദേഷ്യവും അഹന്തയും
കാട്ടാതെ എന്തിനുമൊരുമിച്ചു നിന്നവർ.
തെറ്റുകൾ തിരുത്താനും നേർവഴി കാട്ടാനും.
കളിയാക്കി ചിരിക്കാനും ദുഖം മറക്കാനും.
എന്നുമെൻ കൂട്ടിനെൻ കൂട്ടുകാർ.
നല്ലത് ചൊല്ലാനും നല്ലത് ചെയ്യാനും
കൂട്ടിനുണ്ടാകണേ കൂട്ടുകാരെ.





രക്തസാക്ഷി

ജീവിതം നാടിനായി ഹോമിച്ച പുത്രനെ
ഓർത്തുവിലപിക്കും മാതാപിതാക്കളെ.
തൻ പുത്രന്റെ ഓർമ്മയിൽ വിലപിക്കും മാതാപിതാക്കൾക്ക് പറയുവാനുള്ളൊരു പേരുമാത്രം. അവൻ രക്തസാക്ഷി.
ഒരു നുള്ള് കണ്ണീരു ബാക്കിയാക്കി
അവൻ മനസിന്റെ കോണിലേക്ക് ആഴ്ന്നിറങ്ങി.

അവനെന്ന മനുഷ്യനെ ഓർത്തില്ല ആരുമേ
അവനുള്ള കുടുംബബന്ധങ്ങളെയും.
ജീവനറുത്തവർ പോകുന്ന നേരത്തോ
ഓർത്തില്ല ഇന്നത്തെ അവനാകും നീയും.
ഓർക്കുക മർത്യാ എന്തിനു വേണ്ടിനീ
പരസ്പരം പോരാടിച്ചീടുന്നു. ഇനിയില്ല ഇനിയില്ല  ഈ വിപ്ലവ മണ്ണിലേക്ക്.
ജീവൻ ബലിദാനം നൽകീടുവാൻ.


നിഴൽ

നിഴൽ  മാത്രമാണെന്റെ കൂട്ടിനെന്നും
പകൽവെളിച്ചത്തിലെ ഛായയായി.
ഇരുട്ടിൻമറവിലായ് ഒളിഞ്ഞും തെളിഞ്ഞും  എന്നെ നയിക്കുന്നു  കാവലാളായി.
ഞാനെന്ന മർത്യന്റെ തോഴനായ് എന്നുമെൻ കൂടെനടപ്പതും  നീയേ..എൻ കൂടെ  നടന്നവർ എന്നോട് ചോദിച്ചു.നിൻ മതം ഏത് നിൻ ജാതി ഏത്.

കൂടെ നടന്നവർ ചോദിക്കിലും. ഒന്നുമേ മിണ്ടാതെ കൂടെയിരിപ്പതും എൻ   നിഴൽ മാത്രം.കൂട്ടത്തിൽ ഒറ്റപെടുത്താതെ എപ്പോഴും കൂടെ നടന്നതും.വഴിതെറ്റി പോകാതെ വിട്ടുപിരിയാതെ
എന്നുമെൻ തോഴനായി എൻ നിഴൽ മാത്രം

വേഗം

വേഗതയാണവർക്ക് എന്തിനും വേഗം
എന്തിനേം  മറികടന്നീടുവാൻ വേഗം.
താനെ വലുതെന്നു കാട്ടുവാൻ വേഗം. ജീവൻപണയംവെച്ചു പായുന്നതീവേഗം.
എന്തിനു വേണ്ടി നീ പായുന്നു സോദരാ...

വേഗത കൂട്ടി  നീ അറിയുന്നുവോ
നിന്നിലെ പ്രാണനും വേഗത്തിലാണ്.
നിൻ ഒരുനിമിഷത്തിലെ അശ്രദ്ധയാം വേഗമോ പ്രാണനെ വേഗത്തിൽ ദൂരെക്കകത്തിടും.
എത്താതിരിക്കിലും നല്ലതല്ലേ
എത്തുന്ന നേരത്തു വൈകുന്നത്.

പ്രണയം

സ്നേഹമായിരുന്നു  എനിക്കവളോട്.
തുറന്നു പറയാൻ കഴിയാത്ത സ്നേഹം.
എന്നിൽ അടക്കി പിടിച്ചൊരാ സ്നേഹം.
എന്നിലെ ഉള്ളിലായി എന്നുമാ സ്നേഹം.
പറയാൻ മടിച്ചതും പറയാൻ മറന്നതും.
നിന്നോട് എനിക്കുള്ള അമിതമാ സ്നേഹം.
നീ എന്നെ മറന്നു ദൂരെക്ക് പോയിതാ.
ഒന്നുമേ ചൊല്ലാതെ മൗനമായി നിന്നു ഞാൻ.
എന്നുടെ സ്നേഹത്തെ കാണാതെ പോയിതാ.
ആയിരം വാക്കുകൾ ചൊല്ലുന്നത്തിനെക്കാൾ
നിന്നുടെ പുഞ്ചിരി തന്നിടും ആനന്ദമോ.
പറയാതെ പോയ എൻ നഷ്ട്ട പ്രണയമേ
എന്നുമെൻ മനസിൽ ഒരു വിങ്ങലായി മാത്രം.
നിന്നെ മറന്നിടാൻ ആകില്ലെനിക്കിനി.
എന്നുമെൻ ഓർമകൾ നിന്നെ തിരഞ്ഞിടും.

ക്ഷീണം

മടിയനാം മാനുഷൻ മടി മറയ്ക്കാനായി
കണ്ടുപ്പിടിച്ച പുതിയൊരു പേരാണ് ക്ഷീണം. ക്ഷീണിതനാണെന്നും ക്ഷീണിച്ചു പോയെന്നു ചൊല്ലുന്നതല്ലേ മടിയുടെ കാരണം.

ദേഹമനക്കിയാൽ ക്ഷീണിതനാകും.
പണിയെടുത്താലും ക്ഷീണിതനാകും.
എന്നുതൊട്ടാണ് നീ ക്ഷീണിച്ചു പോയത്
അതിനുള്ള കാരണം അറിയുന്നോ മാനുഷാ. 
ഫോണെന്ന കണ്ടുപിടുത്തം മുതൽക്കേ നീ
മടിയെന്ന കാരണം തൊട്ടറിഞ്ഞു.

ഒഴിവു സമയങ്ങൾ ഫോണിനായി മാറ്റിതുടങ്ങിയമുതൽക്കു നീ നിന്നിലെ മടിയനെ  തൊട്ടുണർത്തി....

പുതുമഴ

സൂര്യ താപത്താൽ എരിയുന്ന നേരത്തു
പെയ്തൊഴിയുന്നിതാ പുതുമഴയായി.
മണ്ണിൻ മണമതു വന്നിതാ നേരത്തു
ഉള്ളിൽ നിറയുന്നു പുതു നിർവൃതി.
എരിവേനൽ നേരത്തു തണുപ്പിൻ പുതപ്പുമായി ചാറ്റൽ മഴ.
വറ്റി വരളുന്ന ഭൂമിയിൽ ഒരു നേർത്ത
നിശ്വാസം പോലെ ഈ പുതുമഴ.
ചൂടിന് ശാന്തതയേകുവാൻ
മണ്ണിനു കുളിരേകും ചാറ്റൽ മഴ...

പ്രതീക്ഷ

  ജാതിമത പേരിലായി
മാറാതെ എന്നുമായി
മാറാത്ത പകയുടെ തീനാളങ്ങൾ.
മതത്തിന്റെ   പേരിലായി
പോരാടിച്ചീടുന്നിതാ
മതം എന്തിനെന്നറിയാത്ത
മത പണ്ഡിതർ.
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന് ചൊന്നതെന്തിനെന്നറിഞ്ഞിടാതെ.
ജാതി മത കെട്ടിലായി
ഒറ്റപ്പെടുത്തുന്നു തങ്ങളെ...
വലുതെന്നു കാട്ടുവാനായ്
മാറ്റാത്ത ശീലങ്ങളിൽ
വാക്കിന്റെ വേർപെടലിനാൽ
ദൈവം സത്യവും
ഒന്നെന്നറിയാതെ പോയിടുന്നെ.
അള്ളാഹുന്നു ചൊൽവതും
കർത്താവായ്  കാണ്മതും 
ദൈവത്തെ  വിളിപ്പതും
ഒന്നെന്നറിയുക.
ഒന്നായി നമിക്കുക്കുക
ഒന്നിച്ചു നിൽക്കുക.
പുതിയൊരു നാളെതൻ
മാറ്റത്തിൻ കുതിപ്പിനായി
വരും ഇനി പുതു  മാറ്റങ്ങളും
പുതിയൊരു യുഗത്തിനാം
പരിവർത്തനത്തിൻ പ്രതീക്ഷയാൽ..

അമ്മ

അമ്മ എന്ന വാക്ക് പറയുന്ന നേരത്തു 
ഉള്ളിൽ അനുഭവിച്ചീടുന്നു സാന്ത്വനം
അമ്മ എന്ന രണ്ടക്ഷരതിനുള്ളിലെ 
സ്നേഹവും വാത്സല്യവും. മറ്റെന്തിനേകുവാൻ
കഴിയുന്നു ഈ ലോകത്തു. 

അമ്മയാം ദൈവം ഇല്ലാതെ ഈ ലോകത്തു 
മറ്റെല്ലാം  കല്ലിനു തുല്യമല്ലെ.
അമ്മതൻ വാത്സല്യം ലഭിക്കാതെ മാനുഷാ 
നിന്നിലെ മനുഷ്യൻ മൃതത്തിനു  തുല്യം. 

അമ്മ നല്കീടുന്ന മുലപ്പാലിൻ മാധുര്യം 
മറ്റേതിക്കാളും വിശിഷ്ട്ടമല്ലോ. 
അമ്മതൻ  വാക്കിന്റെ മാധുര്യം 
കുഞ്ഞു മനസിന്റെ താരാട്ടുപാട്ടുകൾ. 
അമ്മയാം ദേവി നിന്നെ വര്ണിച്ചീടുവാൻ 
വാക്കുകൾ പോരാതെ പോകുന്നിതാ...

നിദ്ര

കത്തി ജ്വലിക്കുന്ന മനസിന്റെ ചിന്തകളിൽ  
ഒരു നേർത്ത നിശ്വാസമാണി നിദ്ര...
ഒരു വ്യക്തി തന്നുടെ ക്ഷീണം അകറ്റുവാൻ 
തേടുന്ന മാർഗമീ.. ദീർഘ നിദ്ര.... 
നിദ്രതൻ ആഴിയിൽ സ്വപ്നമാ..  അലകളിൽ 
നിറയുന്നു നിന്നിലെ ആത്മശാന്തി....
മനുഷ്യ മനസ്സിന്റെ  സ്വപ്നമാ ചിന്തകളെ 
ഉണർത്തുന്നു ശാന്തമാ ദീർഘ നിദ്ര... 
ഉണർവിലെ ഓർമകളിൽ നിന്നുമാ ചിന്തകൾ 
ഉണർത്തുന്നു സ്വപ്നമാ പുതുനൊമ്പരം.... 
എങ്കിലും മാനവാ.... നീ അറിഞ്ഞീടുക....  നിന്നിലെ പ്രാണനെ... ഒരു ദീർഘ നിദ്രയാൽ പറിച്ചെടുത്തീടുമേ.....