അറിയാതെ പോയി ഞാൻ
നിന്നുടെ ഓർമയിൽ നിന്നുമായി പറിച്ചെറിഞ്ഞിരുന്നു എന്നതു.
അറിയാതെ എന്നുമെൻ ഓർമയിൽ
ഉള്ളോരാ സൗഹൃദം കൊണ്ടിതാ
ഉള്ളിലെ നോവിലായ് കണ്ണീരിൽ
ചാലിച്ച വാക്കുകൾ മാത്രമായി
പോയിതാ...
നിന്നുടെ വാക്കുകളിൽ ഉള്ളൊരീ
അകൽച്ചയോ എന്നുടെ ഉള്ളിലായി
വിതുമ്പുന്ന നെഞ്ചകം...
എങ്കിലും മിത്രമേ അറിയാതെ പോകുന്നു
നിന്നുടെ മുന്നിലാ നഷ്ടമായി പോയിതാ
സൗഹൃദം കൊണ്ടുള്ള ബന്ധങ്ങൾ
അല്ലയോ....
തനിച്ചാക്കി പോകുന്ന നേരത്തായ്
ഉള്ളൊരീ നൊമ്പരം.
അറിയാതെ പോകുന്നു
ഈ ജീവിത യാത്രയിൽ
കൂട്ടിനു പോന്നവർ എന്നുമെ
എന്നെ തനിച്ചാക്കി വേർപെട്ടു
പോകുന്നേ...
Tuesday, 24 April 2018
വേർപാട്
Saturday, 14 April 2018
വിഷുക്കാലം
കണിക്കൊന്ന പൂത്തൊരീ മേട പുലരിതൻ
ആഘോഷ വേളയിൽ പൊൻപുലരി തൻ വിഷുക്കാലം വരവായി.
പുത്തനുടുപ്പിനാൽ പുതുമണം പടർത്തിയാ
കണികണ്ടുണരുന്ന വിഷുപ്പുലരി.
വിഷു കണിയും വിഷു കൈനീട്ടവുമായി
വീണ്ടും മേടമാസ പുലരിതൻ
സമൃദ്ധിയും സന്തോഷവും
സ്നേഹവും നിയുന്നൊരീ വിഷുക്കാലം.
പടക്കങ്ങൾ പൊട്ടിച്ചും കളിച്ചും നടന്നൊരു കുട്ടികാലത്തിൻ ഓർമ്മകൾ കൂടു കൂടിയ മനസിന്റെ തളിർ ചില്ലയിൽ പൊന്നിൻ നിറമുള്ള ഒരായിരം ഓർമ്മകളിൽ ഒരു വിഷുകാലം.
Friday, 6 April 2018
വിടവാങ്ങൽ
വിടചൊല്ലി പോകുന്നു ഞാൻ നാടിന്റെ ശോഭയാം പച്ചപ്പിൽ നിന്നുമായി.
പൊള്ളുന്ന ചൂടിലായ് ജീവിത യാത്രയിൽ
ഒരു കരയിൽ നിന്നുമായി മറുകര തേടി ഞാൻ ഉള്ളിലാ നിറയുന്ന ഒറ്റപ്പെടുത്തലാം വേദനയിൽ നിന്നുമായി കണ്ണീരിൽ ചാലിച്ച വാക്കുകൾ മാത്രമായ്
പിറന്നിടത്തിനിയൊരു പുനര്‍ജനിക്കായ്
പിഴുതെടുക്കാന്‍ സമയമായ് നില്‍ക്കുന്നു.
പുലര്‍ന്നിടത്തോടിന്നു യാത്ര ചൊല്ലുമ്പോള്‍
പുതു പുലരി ഭയമായി നില്‍പ്പുണ്ട്മുന്നില്‍.
ഉന്നംപിഴച്ചൊരീ ജീവിതത്തിലായ്..
നറുവെട്ടമായ് ചിലതൊക്കെയേകിയതും
ഉള്ളം നിറഞ്ഞുള്ള നന്ദിയോടെ
ഉള്ള കാലം വരെ ഓര്‍ത്തിടാം ഞാന്‍.
ഉലയാതെയിന്നോളം പോറ്റിയ നിന്നില്‍
നിന്നെന്നേക്കുമായ് പടിയിറങ്ങിടുമ്പോള്‍.
വിടപറഞ്ഞീടുന്നതുടലു മാത്രം എന്നും
മനസിലായി നിറയുമാ നല്ലോര്‍മ്മ ഉറവയായി.....