ജനിച്ചൊരാ നാൾ തൊട്ട് എന്നുടെ ഒപ്പമേ ഉള്ളൊരീ സത്യത്തെ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിച്ചിതാ.
ഞാനൊരു കണ്ണാടി കൂട്ടിലായി എന്നുമൊരോർമയിൽ മാഞ്ഞിടുമ്പോൾ
മായാത്ത സത്യമായ് എന്നോളം എന്നിലായ് ഉള്ളൊരാ മരണത്തെ അറിയുന്നു ഞാനിന്നു ഈ ജീവിതയാത്രയിൽ നിന്നുമായി.
കത്തി എരിയുന്ന നേരത്തു
പുകമഞ്ഞിൽ നിറയുന്ന നിശബ്ദത പിന്നിട്ടു മറയുന്നു ഞാനിതാ മൃതിയുറച്ച താഴ്വരയിലൂടെ അനന്തതയിലേക്കുള്ള മടക്കയാത്ര.
Sunday, 27 May 2018
മരണം
Thursday, 10 May 2018
ഇടിമഴ
മഴകാത്തു നിന്നൊരു വേഴാമ്പലായി ഞാൻ
മഴയിൽ നനയുന്നു ഏകനായി.
കറുത്തിരുണ്ട് മേഘമായ് വന്നു നീ
ഭൂമിയിൽ കുളിർ പടർത്തിയാ...
മണിമുത്തു പോൽ മഴനീർതുള്ളികൾ.
കോരിച്ചൊരിയുന്ന മഴയത്തു മിന്നി
തെളിയുന്ന മാനമത് കാണവേ..
മഴയുടെ ഭംഗിയിൽ നിന്നുമായി മാനത്ത്
മിന്നലിൻ ചിത്രപണിയതു കാട്ടവേ..
ഭൂമിതൻ മാറിലായ് സംഹാര രുദ്രയായ്
പെയ്തു നീ നിൽക്കുന്ന വേളയിൽ
ഇടിയുടെ ശബ്ദത്തിൽ ലയിക്കവേ
എന്നിൽ നിറയുന്ന ഭയത്തിന്റെ ആദിയിൽ
ഒരു നേർത്ത ആശ്വാസമേകുന്ന മഴയിലാ...
കാറ്റിൽ ഉലയുന്ന കാഴ്ചകൾ കാണവേ
മുന്നിൽ അറിയുന്ന ഭൂമിതൻ ഭംഗിയിൽ
ഇടിയുടെ നാദമത് കാതിലായ് മുഴങ്ങുന്നു.
കാറ്റിന്റെ വേഗമതു ഉള്ളിലായി നിറയുന്നു
ഉള്ളിൽ നിറയുന്ന ഭയമിതോ മഴയുടെ
നാദത്താൽ മനസ്സിൽ നിറയുന്നു.....
Wednesday, 2 May 2018
ചിന്തകൾ
ചിറകറ്റു പോയൊരു പറവയെ പോലെ ഞാൻ ചിതറി കിടക്കുന്നു ചിന്തതൻ കൂട്ടിലായ്...
തനിച്ചുള്ള ഏകാന്ത ചിന്തയിൽ
പുതുമയാം മാറ്റങ്ങൾ ജനിച്ചീടുന്നേ
ആഴമാം ചിന്തകളിൽ നിന്നിതാ ഉള്ളിന്റെ ഉള്ളിലെ നിർവൃതി കൊണ്ടു ഞാൻ മാറ്റത്തിൻ
പൊലിമയിൽ നിറഞ്ഞിടുന്നു.
ഒരു നിമിഷത്തിലെ ഓർമ്മതൻ മുന്നിലോ
അറിയാതെ പോയി ഞാൻ ചിന്തതൻ ആഴവും അതിലുള്ള അർത്ഥവും..