Tuesday 18 August 2020

'പ്രണയം'

പെയ്തു തോരാത്ത ചാറ്റൽ മഴയിൽ 
വരണ്ടുണങ്ങിയ ഭൂമിതൻ മാറിലായി 
ഊർന്നിറങ്ങുന്ന ജലകണങ്ങൾകണക്കെ 
ഞാൻ പോലുമറിയാതെ എന്നിൽ അലിഞ്ഞവളാണു നീ...
നിസ്വാർത്ഥ സ്നേഹത്തിൻ മോഹലാവണ്യങ്ങൾക്കും അപ്പുറം അതിർവരമ്പുകൾ ഇല്ലാത്ത ഗാഢമാം പ്രണയത്തിൻ പ്രേതീകമായ് ചുവന്ന പുഷ്പത്തിൻ ദളങ്ങൾ പോൽ നീയെന്നിൽ പ്രിയേ... 

Monday 17 August 2020

ഓർമ്മകൾ

ഓർമ്മകൾ മാത്രമായി കാലമേ നീയൊരു
യവനിക തീർത്തു കാതങ്ങൾ താണ്ടിലും
കാണുവാൻ ഇനിയുമേറെ കാഴ്ചകൾ ബാക്കി ഈ  ജീവിതചില്ലയിൽ. 
കാലമെത്രെ പോകയാലും കഴിഞ്ഞുപോയ കാലമതു നിറദീപമായി തെളിയുന്ന മാത്രയിൽ ബാക്കിവെച്ചൊരാ ഓർമ്മതൻ ചവറ്റുകുട്ടകൾ  നിറചാർത്തുകളായി തിളങ്ങിനിൽക്കും....

Wednesday 10 June 2020

അകലുവാൻ ആകില്ല പ്രണയമേ അടുക്കുവാൻ സാധിക്കുമില്ലതാനും 
ഞാൻ പറയാത്ത ബാക്കിയാം വാക്കുകളിൽ എല്ലാം നിന്നോടെനിക്കുള്ള പ്രണയമാണ്. 
നഷ്ട്ടപ്പെടുമെന്ന ഭീതിയതൊന്നുമേ നിന്നിൽ നിന്നെന്നെയകറ്റിടുന്നു 
മാനത്തെ അമ്പിളി തിങ്കൾ പോലെ 
നീയെൻ മനസിലായ് തിളങ്ങി നിൽപ്പു...

Thursday 4 June 2020

വിശന്നു നീട്ടിയ തുമ്പികൈകളിൽ 
ക്രൂരതയുടെ പഴമാണല്ലോ നീ നൽകിയത്. 
ഉള്ളിൽ വളരുന്ന കുഞ്ഞിന്റെ വിശപ്പകറ്റാൻ നിൻ മുന്നിൽ കൈനീട്ടിയതിനു പകരമായി പടക്കം നിറച്ചു നീ നൽകിയിട്ടും പൊള്ളി തകർന്നതു ഓടിനടന്നിട്ടും നിന്നോട് പ്രതികാരം കാട്ടിയില്ല.... 
മനുഷ്യത്വമെന്നത് നിന്നിൽ ഇല്ലാതെ പോയതോ അതോ ആ സാധുവിന്റുള്ളിലത്‌ ഉള്ളതുകൊണ്ടോ... 

Wednesday 27 May 2020

പ്രവാസി

കാലത്തിനു മായ്ക്കുവാനാകാത്ത
മുറിവുകളുടെ നീറ്റലുമായി 
ചുണ്ടിൽ ചെറു പുഞ്ചിരിതൂകി 
മുഖധാവിൽ പരിഭവമില്ലാതെ 
ഇനിയും വരുമൊരു നല്ലകാലത്തിന്റെ ചിന്തയിലാഴ്ന്നു 
നഷ്ടസ്വപ്നങ്ങളെ മായ്ക്കാൻ ശ്രമിക്കുന്ന ദേശാടകൻ...
പ്രതീക്ഷയുടെ അതിർവരമ്പുകലേന്തി വസന്തകാലമതുകാത്തവർ 
പ്രവാസി.. 

Sunday 17 May 2020

ഇഷ്ട്ടങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നവരാണു ചിലർ എന്നാൽ പ്രകടിപ്പിക്കാത്ത സ്നേഹത്തിനു വിലയില്ലടോ...
അടുപ്പം തോന്നുന്ന ആളുടെ അടുത്ത് അതു പ്രകടിപ്പിക്കുമ്പോളാണ് അതിനു മതിപ്പേറുന്നതും സ്നേഹം സത്യമാകുന്നതും...! 

Saturday 9 May 2020

മാതൃദിനം

കൂട്ടിന് ആരൊക്കെ വന്നുപോയാലും 
സ്വന്തമെന്നു പറയാൻ എന്നും അമ്മ മാത്രം. 
മറ്റൊന്നിനും പകരം വെക്കാനില്ലാത്തതായി ഈ ലോകത്ത് അമ്മയുടെ സ്നേഹവും. 
പനിപിടിച്ചു കിടക്കുമ്പോൾ ഡോക്ടർ നൽകുന്ന മരുന്നിനേക്കാൾ ആശ്വാസം 
അമ്മ സ്നേഹത്തോടെ നെറ്റിയിൽ നനച്ചിടുന്ന ഉപ്പുതുണിയിൽ ഉണ്ടാകും.
എത്രയൊക്കെ അമ്മയോട് വഴക്കിട്ടു നിന്നാലും കഴിക്കുന്ന നേരത്തു നീ കഴിക്കുന്നില്ലേ എന്നൊരു ചോദ്യം മാത്രംമതി എല്ലാ പിണക്കവും മാറാൻ.
അമ്മ വാരിത്തരുന്ന ഓരോഉരുള ചോറിലും അമ്മയുടെ സ്നേഹവും നിറഞ്ഞിരിക്കും ഇഷ്ട്ടപെട്ട ആഹാരം കഴിക്കാം പക്ഷെ അത് അമ്മയുടെ കൈകൊണ്ട് തരുമ്പോൾ അതിനു ഒരു പ്രത്യക രുചിയായിരിക്കും... 

Friday 8 May 2020

അകലെ

നാടില്ല നഗരവും ഇല്ല 
കടലേഴും താണ്ടിചെന്ന് 
പുതുലോകം തേടിപോയവർ  
പൊരിവെയിലിൽ പണിയതു ചെയ്തു 
സ്വപ്നങ്ങൾ നെയ്തൊരു കൂട്ടം 
സ്വപ്നത്തിൻ ചിറകുവിടർത്തി 
പറന്നീടും ജന്മങ്ങൾതന്നിൽ 
നിറമേകും ഓർമകൾതൻ 
കൂട്ടുണ്ട് അകലത്തെങ്കിലും 
നാം ഒരാളെ വിലയിരുത്തേണ്ടത് പണത്തിന്റെ പകിട്ടും കഴിവിന്റെ വലുപ്പവും നോക്കിയാകരുത് 
മറിച് ഉള്ളിലെ നന്മയും പ്രവർത്തിയിലെ കരുതലും കണ്ടാകണം. 

വാക്ക്

പലരും കാത്തിരിക്കാറുണ്ട് ചിലരുടെ വാക്കുകൾക്കു വേണ്ടി ഓരോ മെസ്സേജുകൾക്കുവേണ്ടി.
എന്നാൽ മറ്റു ചിലർ നാം കാത്തിരിക്കുന്നവരുടെ മനസ്സിൽ ആരുമല്ല എന്ന് അറിഞ്ഞിട്ടും കൂടി അവരുടെ ഓരോ വാക്കിനുവേണ്ടി കാത്തിരിക്കുന്നു എന്നെകിലും ഒരിക്കൽ തിരിച്ചുവരുമെന്ന പ്രേതീക്ഷയിൽ ഇന്നും... 

Tuesday 21 April 2020

കാത്തിരിക്കാം

പ്രണയത്തിനു മരണമില്ലല്ലോ സഖി...
കാത്തിരിക്കാം കാലം എന്നെ മായ്ച്ചിടും ദിനംവരെയും. കാല്പനിക തൻ കാല്പാടുകൾ മായുന്ന മാത്രയിൽ നീയെന്നെ അറിയുന്ന ദിനത്തിനായി നിന്നുടെ പിൻവിളിക്കായ് കാത്തിരിക്കാം... 

Monday 20 April 2020

എന്നുമെൻ ഓർമയിൽ


വിലങ്ങിട്ട മനസിലെ ചിതലിട്ട ഓർമയിൽ
നീ അറിയാതെ നടിച്ചൊരീ ഇഷ്ട്ടമതിപ്പോഴും കിടപ്പുണ്ട് മായാതെ 
നീ തന്ന ഓർമ്മകളിൽ....
കാലമത് മായുമ്പോൾ എന്മനം പറയാതെ പറയുന്നു 
നിന്നോട് എനിക്കിന്നും പ്രണയമാണ്.. !

Saturday 4 April 2020

അവസാനം

 

അവസാനമാണ് മനുഷ്യത്വം എന്നതിന്റെ. സ്നേഹം, കരുണ, പരസ്പരവിശ്വാസം. ഇതെല്ലാം തന്നെ മനസിലാക്കാൻ ആളുകൾക്ക് പ്രളയം വരണം അതുമല്ലെങ്കിൽ മാറാവ്യാധികൾ വരണം. കൈപിടിച്ചിയർത്താൻ വരുന്നവന്റെ വലുപ്പച്ചെറുപ്പം നോക്കാതെ ഒരുമിക്കാൻ മനുഷ്യനു ഇതു കൂടിയേ തീരു അതോടൊപ്പം കുറെ മനുഷ്യരും തീരും....