Tuesday, 18 August 2020

'പ്രണയം'

പെയ്തു തോരാത്ത ചാറ്റൽ മഴയിൽ 
വരണ്ടുണങ്ങിയ ഭൂമിതൻ മാറിലായി 
ഊർന്നിറങ്ങുന്ന ജലകണങ്ങൾകണക്കെ 
ഞാൻ പോലുമറിയാതെ എന്നിൽ അലിഞ്ഞവളാണു നീ...
നിസ്വാർത്ഥ സ്നേഹത്തിൻ മോഹലാവണ്യങ്ങൾക്കും അപ്പുറം അതിർവരമ്പുകൾ ഇല്ലാത്ത ഗാഢമാം പ്രണയത്തിൻ പ്രേതീകമായ് ചുവന്ന പുഷ്പത്തിൻ ദളങ്ങൾ പോൽ നീയെന്നിൽ പ്രിയേ... 

Monday, 17 August 2020

ഓർമ്മകൾ

ഓർമ്മകൾ മാത്രമായി കാലമേ നീയൊരു
യവനിക തീർത്തു കാതങ്ങൾ താണ്ടിലും
കാണുവാൻ ഇനിയുമേറെ കാഴ്ചകൾ ബാക്കി ഈ  ജീവിതചില്ലയിൽ. 
കാലമെത്രെ പോകയാലും കഴിഞ്ഞുപോയ കാലമതു നിറദീപമായി തെളിയുന്ന മാത്രയിൽ ബാക്കിവെച്ചൊരാ ഓർമ്മതൻ ചവറ്റുകുട്ടകൾ  നിറചാർത്തുകളായി തിളങ്ങിനിൽക്കും....