വെട്ടി മുറിച്ചിട്ട പൂക്കാമരമിതു
പൂത്തൊരു കാലമതോർക്കുന്നു ഞാൻ.
തേനൂറും മാമ്പഴം കഴിച്ചോരാ കലാമതു
ബാല്യകാലത്തിന്റെ ഓർമ്മകളിൽ മാത്രമായി...
എത്താമരച്ചില്ലനോക്കി കല്ലുകൾ പെറുക്കി എറിഞ്ഞൊരാ കാലമതു ഇന്നു മനസ്സിൽ ഓർത്തിടുന്നു...
ഓർമകൾ ബാക്കിയായ് എന്നുടെ മുമ്പിലായ്
തണൽ തന്നു ഫലം തന്നു കാത്തൊരാ മരമതു യന്ത്രമുനതുമ്പിലായ് വെട്ടിമുറിപ്പതും.
എതിർക്കാൻ കഴിയാതെയെൻ ഉള്ളം പിടയുന്നു..
മാനുഷാനിന്നുടെ ലാഭകൊതിയുടെ മുന്നിലായ് പൂക്കാമരമതും ധനത്തിനുപാത്രമായ്...
No comments:
Post a Comment