തലയറ്റു പോയൊരാ മരത്തിൻ ചുവട്ടിലായി
പാഞ്ഞൊഴുകുന്നൊരീ മഴവെള്ളപാച്ചിലിൽ
കാടുകൾവെട്ടി പടുത്തുയർത്തിയ കെട്ടിടങ്ങൾക്കുമേൽ കുതിചൊഴുകുന്നൊരി ജലമർമ്മരങ്ങൾപോൽ പ്രകൃതിതൻ
സംഹാരതാണ്ഡവം..
മഴയുടെ കോപത്തിൽ മുന്നിലായ്
കുത്തിയൊഴുകുന്ന മഴവെള്ളപാച്ചിലിൽ
ഉരുൾപൊട്ടിയൊഴുകി ആർത്തട്ടഹസിക്കുന്ന
മഴയുടെ മുരൾച്ചയിൽ..
നിറഞ്ഞൊഴുകുന്നൊരാ നേരത്തു
പുഴകൾ നികത്തി വെട്ടി പിടിച്ചൊരാ കെട്ടിടങ്ങൾക്കു മേൽ പുഴയുടെ ആധിപത്യത്തിൽ മുകളിലായ് നില തെറ്റിയകലുന്ന മാനവ ജന്മങ്ങൾ..
No comments:
Post a Comment