Friday, 6 July 2018

സ്ത്രീ ജന്മം

രാക്കിളി പാറി പറക്കുന്ന ആകാശചുവട്ടിലായ്  പിറന്നൊരീ മാനവജന്മമായി.
സ്ത്രീ എന്ന നാമത്തിൽ എങ്ങും നിറഞ്ഞിടും
ഭൂമിതൻ ജീവിത വേദിയില്‍ സൗമ്യമാം നിന്‍ വേഷങ്ങളേറെ പ്രകടമല്ലോ.
അമ്മയായ്, പെങ്ങളായ്, ഭാര്യയായ്, പുത്രിയായ് പെൺമയിൻ രൂപഭാവങ്ങളാൽ
കെട്ടിയാടുന്ന ഈ ജീവിത കര്‍മ്മത്തി.
കിനാവുകൾ ചേക്കേറുമാ ഹ്യദയാകാശത്തി
പ്രതീക്ഷയിൽ നിന്നുതിർന്നുവീഴുന്നൊരാ
മഴത്തുള്ളി പോൽ നിന്മനം.
കൈ തട്ടി വീണു ചിതറി തെറിച്ചൊരാ
വർണ്ണ കുപ്പിപോൽ വീണുടയുന്നു
ഭൂമിതൻ മാറിലായി.

No comments:

Post a Comment