Monday, 11 June 2018

ജീവിതം

പണത്തിൻ പെരുമയിൽ നിൽക്കുമ്പോൾ
ആർഭാടത്തിൽ പുറകെ പോയി
കണ്മുന്നിൽ എല്ലാം മറയുന്നേ.
കുതിച്ച് പായും കാലത്ത്
ഉറ്റവരുടയവരെയകറ്റുമ്പോൾ
ജന്മം തന്നവർ ഭാരമിതോ
വാർദ്ധക്യത്തിൽ നാളതിലായ്.
സ്നേഹം തന്നു വളർത്തിയവരെ
ഭാരം കണക്കെ അകറ്റുമ്പോൾ
ഓർത്തീടുക നീ ജീവിത യാത്രയിൽ
നിന്നുടെ നാളതിവിദൂരമല്ല.

No comments:

Post a Comment