Friday, 6 April 2018

വിടവാങ്ങൽ

വിടചൊല്ലി പോകുന്നു ഞാൻ നാടിന്റെ ശോഭയാം പച്ചപ്പിൽ നിന്നുമായി.
പൊള്ളുന്ന ചൂടിലായ് ജീവിത യാത്രയിൽ
ഒരു കരയിൽ നിന്നുമായി മറുകര തേടി ഞാൻ ഉള്ളിലാ നിറയുന്ന ഒറ്റപ്പെടുത്തലാം വേദനയിൽ നിന്നുമായി കണ്ണീരിൽ ചാലിച്ച വാക്കുകൾ മാത്രമായ്

പിറന്നിടത്തിനിയൊരു പുനര്‍ജനിക്കായ്
പിഴുതെടുക്കാന്‍ സമയമായ് നില്‍ക്കുന്നു.
പുലര്‍ന്നിടത്തോടിന്നു യാത്ര ചൊല്ലുമ്പോള്‍
പുതു പുലരി ഭയമായി നില്‍പ്പുണ്ട്മുന്നില്‍.
ഉന്നംപിഴച്ചൊരീ ജീവിതത്തിലായ്..

നറുവെട്ടമായ് ചിലതൊക്കെയേകിയതും
ഉള്ളം നിറഞ്ഞുള്ള നന്ദിയോടെ
ഉള്ള കാലം വരെ ഓര്‍ത്തിടാം ഞാന്‍.
ഉലയാതെയിന്നോളം പോറ്റിയ നിന്നില്‍
നിന്നെന്നേക്കുമായ് പടിയിറങ്ങിടുമ്പോള്‍.
വിടപറഞ്ഞീടുന്നതുടലു മാത്രം എന്നും
മനസിലായി നിറയുമാ നല്ലോര്‍മ്മ ഉറവയായി.....

No comments:

Post a Comment