Saturday, 14 April 2018

വിഷുക്കാലം

കണിക്കൊന്ന പൂത്തൊരീ മേട പുലരിതൻ
ആഘോഷ വേളയിൽ പൊൻപുലരി തൻ വിഷുക്കാലം വരവായി.
പുത്തനുടുപ്പിനാൽ പുതുമണം പടർത്തിയാ
കണികണ്ടുണരുന്ന വിഷുപ്പുലരി.
വിഷു കണിയും വിഷു കൈനീട്ടവുമായി
വീണ്ടും മേടമാസ പുലരിതൻ
സമൃദ്ധിയും സന്തോഷവും
സ്നേഹവും നിയുന്നൊരീ വിഷുക്കാലം.
പടക്കങ്ങൾ പൊട്ടിച്ചും കളിച്ചും നടന്നൊരു കുട്ടികാലത്തിൻ ഓർമ്മകൾ കൂടു കൂടിയ മനസിന്റെ തളിർ ചില്ലയിൽ പൊന്നിൻ നിറമുള്ള  ഒരായിരം ഓർമ്മകളിൽ ഒരു വിഷുകാലം.

No comments:

Post a Comment