Tuesday, 24 April 2018

വേർപാട്

അറിയാതെ പോയി ഞാൻ
നിന്നുടെ ഓർമയിൽ നിന്നുമായി പറിച്ചെറിഞ്ഞിരുന്നു എന്നതു.
അറിയാതെ എന്നുമെൻ ഓർമയിൽ
ഉള്ളോരാ സൗഹൃദം കൊണ്ടിതാ
ഉള്ളിലെ നോവിലായ് കണ്ണീരിൽ
ചാലിച്ച വാക്കുകൾ മാത്രമായി
പോയിതാ...
നിന്നുടെ വാക്കുകളിൽ ഉള്ളൊരീ
അകൽച്ചയോ എന്നുടെ ഉള്ളിലായി
വിതുമ്പുന്ന നെഞ്ചകം...
എങ്കിലും മിത്രമേ അറിയാതെ പോകുന്നു
നിന്നുടെ മുന്നിലാ നഷ്ടമായി പോയിതാ
സൗഹൃദം കൊണ്ടുള്ള ബന്ധങ്ങൾ
അല്ലയോ....
തനിച്ചാക്കി പോകുന്ന നേരത്തായ് 
ഉള്ളൊരീ നൊമ്പരം.
അറിയാതെ പോകുന്നു
ഈ ജീവിത യാത്രയിൽ
കൂട്ടിനു പോന്നവർ എന്നുമെ
എന്നെ തനിച്ചാക്കി വേർപെട്ടു
പോകുന്നേ...

No comments:

Post a Comment