വേഗതയാണവർക്ക് എന്തിനും വേഗം
എന്തിനേം മറികടന്നീടുവാൻ വേഗം.
താനെ വലുതെന്നു കാട്ടുവാൻ വേഗം. ജീവൻപണയംവെച്ചു പായുന്നതീവേഗം.
എന്തിനു വേണ്ടി നീ പായുന്നു സോദരാ...
വേഗത കൂട്ടി നീ അറിയുന്നുവോ
നിന്നിലെ പ്രാണനും വേഗത്തിലാണ്.
നിൻ ഒരുനിമിഷത്തിലെ അശ്രദ്ധയാം വേഗമോ പ്രാണനെ വേഗത്തിൽ ദൂരെക്കകത്തിടും.
എത്താതിരിക്കിലും നല്ലതല്ലേ
എത്തുന്ന നേരത്തു വൈകുന്നത്.
No comments:
Post a Comment