ജാതിമത പേരിലായി
മാറാതെ എന്നുമായി
മാറാത്ത പകയുടെ തീനാളങ്ങൾ.
മതത്തിന്റെ പേരിലായി
പോരാടിച്ചീടുന്നിതാ
മതം എന്തിനെന്നറിയാത്ത
മത പണ്ഡിതർ.
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന് ചൊന്നതെന്തിനെന്നറിഞ്ഞിടാതെ.
ജാതി മത കെട്ടിലായി
ഒറ്റപ്പെടുത്തുന്നു തങ്ങളെ...
വലുതെന്നു കാട്ടുവാനായ്
മാറ്റാത്ത ശീലങ്ങളിൽ
വാക്കിന്റെ വേർപെടലിനാൽ
ദൈവം സത്യവും
ഒന്നെന്നറിയാതെ പോയിടുന്നെ.
അള്ളാഹുന്നു ചൊൽവതും
കർത്താവായ് കാണ്മതും
ദൈവത്തെ വിളിപ്പതും
ഒന്നെന്നറിയുക.
ഒന്നായി നമിക്കുക്കുക
ഒന്നിച്ചു നിൽക്കുക.
പുതിയൊരു നാളെതൻ
മാറ്റത്തിൻ കുതിപ്പിനായി
വരും ഇനി പുതു മാറ്റങ്ങളും
പുതിയൊരു യുഗത്തിനാം
പരിവർത്തനത്തിൻ പ്രതീക്ഷയാൽ..
Wednesday, 28 March 2018
പ്രതീക്ഷ
Subscribe to:
Post Comments (Atom)
No comments:
Post a Comment