ജീവിതം നാടിനായി ഹോമിച്ച പുത്രനെ
ഓർത്തുവിലപിക്കും മാതാപിതാക്കളെ.
തൻ പുത്രന്റെ ഓർമ്മയിൽ വിലപിക്കും മാതാപിതാക്കൾക്ക് പറയുവാനുള്ളൊരു പേരുമാത്രം. അവൻ രക്തസാക്ഷി.
ഒരു നുള്ള് കണ്ണീരു ബാക്കിയാക്കി
അവൻ മനസിന്റെ കോണിലേക്ക് ആഴ്ന്നിറങ്ങി.
അവനെന്ന മനുഷ്യനെ ഓർത്തില്ല ആരുമേ
അവനുള്ള കുടുംബബന്ധങ്ങളെയും.
ജീവനറുത്തവർ പോകുന്ന നേരത്തോ
ഓർത്തില്ല ഇന്നത്തെ അവനാകും നീയും.
ഓർക്കുക മർത്യാ എന്തിനു വേണ്ടിനീ
പരസ്പരം പോരാടിച്ചീടുന്നു. ഇനിയില്ല ഇനിയില്ല ഈ വിപ്ലവ മണ്ണിലേക്ക്.
ജീവൻ ബലിദാനം നൽകീടുവാൻ.
No comments:
Post a Comment