Sunday, 24 March 2019

വരൾച്ച

കാലത്തിൻ വിരഹവും വിഷാദവും ചാലിച്ച് ആഴക്കടലിലേക്കിറ്റു വീണൊരീ
അനുഭൂതിതൽ നിലക്കാത്ത ധാര...

വരൾച്ചയതെന്നൊരു കാലമതോർക്കാതെ
പ്രളയത്തിൻ നാളതു ജലത്തെ ശപിപ്പവൻ
ഉരുവിട്ട വാക്കിനെ പഴിച്ചിതാ ജലത്തിൻ ഉറവിടത്തിനായ് കേഴുന്നു....

കൊടുംവേനൽതൻ ചൂടിലായ് വലയുന്നൊരീ
പക്ഷി മൃഗാതികൾ കുടിവെള്ളത്തിനായ് അലയുമ്പോൾ...

പെയ്തൊഴിഞ്ഞൊരാ പ്രളയത്തിനതീതമായ്
വറ്റിവരളുന്ന കിണറും കുളങ്ങളും...
വരൾച്ചയെന്നൊരീ ആപത്തതിനെ അറിയാതെ പോയിതാ...
ഓർമകൾ പുറകിലേക്ക് പോകും തോറും മഴയങ്ങു നിർത്താതെ പെയ്യുകയാണ്...

  

No comments:

Post a Comment