Tuesday, 16 October 2018

മിഴി അകലെ

ചേലൊത്ത നിൻ പേടമാന്മിഴിയാലേ
കണ്ണിമ ചിമ്മാതെ കഥകൾ പറഞ്ഞൊരാ കാലമതു കാലാന്തരത്തിലേക്കകന്നുപോയി...
കണ്ണുനീർമഴ പെയ്തു തോര്‍നിട്ടും നിന്മിഴി തന്നിലെ ഈറന്‍ ഉണങ്ങാഞ്ഞതെന്തേ...

സഖി നിൻ തുറിച്ചുളള നോട്ടമത് പതിച്ചൊരാ നേരത്തു എന്നുള്ളിലായ് ഉലഞ്ഞൊരെൻ  ഹ്യദയവും...
നിൻ കണ്മിഴിതടങ്ങൾ തുടിക്കുമാ താളത്തിലൂടെ അറിയുന്നിതാ.....
കൊഴിഞ്ഞു വീണൊരെന്‍ പകല്‍
കിനാക്കളും മോഹങ്ങളും...

   

No comments:

Post a Comment